slksv

ന്യൂഡൽഹി: ഭൂരിപക്ഷം നഷ്‌ടമായിട്ടും ബി.ജെ.പി സർക്കാർ അധികാരത്തിൽ തുടരുന്ന സാഹചര്യത്തിൽ രാഷ്‌ട്രീയ പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ് ഇന്ന് ഗവർണർ ബന്ദാരു ദത്താത്രേയയെ കാണും. ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി) ഗവർണർക്ക് കത്തയച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ പരാജയപ്പെടുമെന്ന് മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രതികരിച്ചു. പ്രതിപക്ഷം അവ്യക്തമായ കണക്കുകൂട്ടലുകളാണ് നടത്തുന്നതെന്ന് ഖട്ടർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ആവശ്യപ്പെടുന്ന വിശ്വാസവോട്ടെടുപ്പ് നടന്നാൽ കോൺഗ്രസിന് സ്വന്തം എം.എൽ.എമാരെ നഷ്ടമായേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമുണ്ടെങ്കിൽ വിശ്വാസ വോട്ടെടുപ്പ് നടത്തും. ന്യൂനപക്ഷ സർക്കാരിന് തുടരാൻ ധാർമ്മിക അവകാശമില്ലെന്ന്

പ്രതിപക്ഷ നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം. തുടർന്ന് പുതിയ തിരഞ്ഞെടുപ്പ് നടത്തണം. ആവശ്യമായ അംഗബലം ഉണ്ടെന്ന് ഗവർണറുടെ മുന്നിൽ തെളിയിക്കാൻ അദ്ദേഹം ബി.ജെ.പിയെ വെല്ലുവിളിച്ചു.