ന്യൂഡൽഹി: വോട്ടെടുപ്പ് പൂർത്തിയാക്കി 48 മണിക്കൂറിനകം വോട്ടുശതമാനം പുറത്തുവിടണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ വോട്ടുശതമാനം പുറത്തുവിടുന്നതിൽ കാലതാമസമുണ്ടായെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് കോടതിയെ സമീപിച്ചിത്. വോട്ടുകണക്ക് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു.