aap

ന്യൂഡൽഹി: കേജ്‌രിവാളിന്റെ വസതിയിൽ പേഴ്സണൽ സ്റ്റാഫ് കൈയേറ്റം ചെയ്തെന്ന് ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാൾ. മുഖ്യമന്ത്രിയുടെ പി.എ ബിഭവ്കുമാറാണ് ആക്രമിച്ചത്. സ്വാതി ഇന്നലെ രാവിലെ ഒൻപതരയ്ക്ക് കൺട്രോൾ റൂമിലേക്ക് വിളിച്ച് പരാതിപ്പെട്ടെന്ന് ഡൽഹി പൊലീസ് പറ‌ഞ്ഞു. പിന്നാലെ അവർ സിവിൽ ലൈൻസ് സ്റ്റേഷനിലെത്തി. എന്നാൽ, രേഖാമൂലം പരാതി നൽകിയിട്ടില്ല.

സംഭവം വിവാദമായതോടെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് പൊലീസിന്റെ റിപ്പോർട്ട് തേടി. എന്തു നടപടിയെടുത്തെന്ന് മൂന്നു ദിവസത്തിനകം അറിയിക്കണം. കമ്മിഷന്റെ അന്വഷണ സംഘത്തെയും നിയോഗിച്ചേക്കും.

പി.എ ആയി നിയമിച്ചത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി വിജിലൻസ് വകുപ്പ് നേരത്തെ ബിഭവ്‌കുമാറിനെ പുറത്താക്കാൻ ശുപാർശ ചെയ്തിരുന്നു.

ഇന്നലെ രാവിലെ ഒൻപതോടെയാണ് കേജ്‌രിവാളിനെ കാണാൻ മലിവാൾ എത്തിയത്. ജീവനക്കാർ തടഞ്ഞപ്പോൾ വാക്കുതർക്കമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. കേജ്‌രിവാൾ ജയിലിലായിരുന്നപ്പോൾ മലിവാളിന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വാതി എവിടെയെന്ന് ബി.ജെ.പിയും പരിഹസിച്ചിരുന്നു. അമേരിക്കയിൽ സഹോദരിയുടെ ചികിത്സയുടെ ഭാഗമായി പോയെന്നാണ് സ്വാതി വിശദീകരിച്ചത്.

 അപലപിച്ച് ബി.ജെ.പി

മലിവാളിന് നീതി ഉറപ്പാക്കണമെന്ന് ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ ആവശ്യപ്പെട്ടു. 2018ൽ കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിൽ അന്നത്തെ ചീഫ് സെക്രട്ടറി അൻഷു പ്രകാശ് ആക്രമണത്തിനിരയായി. ഇപ്പോൾ വിനിതാ എം.പിക്കും അടികിട്ടിയെന്നും ആരോപിച്ചു. സ്വന്തം എം.പിയെ പോലും സംരക്ഷിക്കാൻ കഴിയാത്ത കേജ്‌‌രിവാളിന് സ്ത്രീകളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാനാകുമെന്ന് ബി.ജെ.പി സ്ഥാനാർത്ഥി ബാൻസുരി സ്വരാജ് ചോദിച്ചു.

 കേ​ജ്‌​രി​വാ​ളി​നെ​ ​നീ​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി സു​പ്രീം​കോ​ട​തി​യും​ ​ത​ള്ളി

അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ളി​നെ​ ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ദ​വി​യി​ൽ​ ​നി​ന്ന് ​നീ​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​ ​സു​പ്രീം​കോ​ട​തി​യും​ ​ത​ള്ളി.​ ​രൂ​ക്ഷ​ ​വി​മ​ർ​ശ​ന​ത്തോ​ടെ​ ​അ​ര​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​യി​ട്ട് ​നേ​ര​ത്തെ​ ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​ ​ആ​വ​ശ്യം​ ​ത​ള്ളി​യി​രു​ന്നു.​ ​ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​അ​തേ​ ​ഹ​ർ​ജി​ക്കാ​ര​ന​ല്ല​ ​സ​മീ​പി​ച്ച​തെ​ന്നും​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​സ​ഞ്ജീ​വ് ​ഖ​ന്ന,​ ​ദീ​പാ​ങ്ക​ർ​ ​ദ​ത്ത​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.
ആം​ ​ആ​ദ്മി​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​സ​ന്ദീ​പ്‌​കു​മാ​റാ​ണ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​പോ​യ​തും​ ​പി​ഴ​യൊ​ടു​ക്കേ​ണ്ടി​ ​വ​ന്ന​തും.​ ​എ​ന്നാ​ൽ,​ ​ഇ​ന്ന​ലെ​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത് ​കാ​ന്ത് ​ഭ​ട്ടി​ ​എ​ന്ന​ ​വ്യ​ക്തി​യാ​ണ്.​ ​കേ​ജ്‌​രി​വാ​ളി​നെ​ ​നീ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടാ​ൻ​ ​ഹ​ർ​ജി​ക്കാ​ര​ന് ​അ​വ​കാ​ശ​മി​ല്ല.​ ​ലെ​ഫ്റ്റ​ന​ന്റ് ​ഗ​വ​ർ​ണ​ർ​ക്ക് ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​അ​ദ്ദേ​ഹം​ ​ന​ട​പ​ടി​യെ​ടു​ക്ക​ട്ടെ​യെ​ന്നും​ ​കോ​ട​തി​ ​പ​റ​ഞ്ഞു.
അ​തേ​സ​മ​യം,​ ​അ​പ​കീ​ർ​ത്തി​ക​ര​മാ​യ​ ​ഉ​ള്ള​ട​ക്കം​ ​റീ​ട്വീ​റ്റ് ​ചെ​യ്തെ​ന്ന് ​ആ​രോ​പി​ച്ച് ​കേ​ജ്‌​രി​വാ​ളി​നെ​തി​രെ​ ​സ​മ​ർ​പ്പി​ച്ച​ ​മാ​ന​ന​ഷ്ട​ക്കേ​സി​ലെ​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​ന​ട​പ​ടി​ക​ൾ​ക്ക് ​ആ​ഗ​സ്റ്റ് 12​ ​വ​രെ​ ​സു​പ്രീം​കോ​ട​തി​ ​സ്റ്റേ​ ​നീ​ട്ടി.​ ​കേ​സ് ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ൾ​ ​തേ​ടാ​ൻ​ ​സ​മ​യ​വും​ ​അ​നു​വ​ദി​ച്ചു.​ 2018​ൽ​ ​യു​ട്യൂ​ബ​ർ​ ​ധ്രു​വ് ​രാ​ഠി​ ​പോ​സ്റ്റ് ​ചെ​യ്ത​ ​'​ബി.​ജെ.​പി​ ​ഐ.​ടി​ ​സെ​ൽ​ ​പാ​ർ​ട്ട് ​ടു​'​ ​വീ​ഡി​യോ​ ​റീ​ട്വി​റ്റ് ​ചെ​യ്ത​ത് ​തെ​റ്രാ​യി​പ്പോ​യെ​ന്ന് ​കേ​ജ്‌​രി​വാ​ൾ​ ​സ​മ്മ​തി​ച്ചി​രു​ന്നു.