s

ന്യൂഡൽഹി : ഹിമാചൽ പ്രദേശ് ഹൈക്കോടതിയിലേക്കുള്ള ജഡ്ജിനിയമന നടപടികളിൽ ഹൈക്കോടതി കൊളീജിയം മെറിറ്റും സീനിയോറിറ്റിയും പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി. ബിലാസ്പൂർ ജില്ലാ ജഡ്ജി ചിരാഗ് ഭാനു സിംഗ്, സോളൻ ജില്ലാ ജഡ്ജി അരവിന്ദ് മൽഹോത്ര എന്നിവർ സമർപ്പിച്ച ഹർജിയിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി രജിസ്ട്രാർക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. ഇരു ജഡ്ജിമാരുടെയും പേര് ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥാനക്കയറ്റ പട്ടികയിലേക്ക് പരിഗണിക്കാൻ കഴിയുമോയെന്ന് അറിയിക്കണം. ജൂലായ് 15ന് വിഷയം വീണ്ടും പരിഗണിക്കും.