 കൂടുതൽ പശ്ചിമ ബംഗാളിൽ: 75%

 കുറവ് ശ്രീനഗറിൽ: 35.75 %

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 62.31ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആന്ധ്രാ നിയമസഭയിലെ 175 സീറ്റുകളിലും നാലു ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷ നിയമസഭയിലെ 28 സീറ്റുകളിലും ഇന്നലെ വോട്ടെടുപ്പ് നടന്നു.

പശ്‌ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ ചെറിയ തോതിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു. പശ്‌ചിമ ബംഗാളിൽ ബി.ജെ.പി നേതാവ് ദിലീപ് ഘോഷിന്റെ വാഹനം തൃണമൂൽ പ്രവർത്തകരുടെ കല്ലേറിൽ തകർന്നു. മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിച്ച് പരിശോധിച്ച ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി മാധവി ലതയ്‌ക്കെതിരെ കേസെടുത്തു.