ins

ന്യൂഡൽഹി: ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി മുൻ പ്രസിഡന്റ് നരേഷ് മോഹൻ (82) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹിന്ദുസ്ഥാൻ ടൈംസിന്റെ എക്‌സിക്യുട്ടീവ് പ്രസിഡന്റ്,യുണൈറ്റഡ് ന്യൂസ് ഒഫ് ഇന്ത്യ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിര്യാണത്തിൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡന്റ് രാകേഷ് ശർമ്മ അനുശോചിച്ചു.