ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും രാജ്യസഭ എം.പിയുമായ കപിൽ സിബലിനെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്നലെ നടന്ന അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിൽ മുതിർന്ന അഭിഭാഷകൻ പ്രദീപ് റായിയെയാണ് പരാജയപ്പെടുത്തിയത്. സിബൽ 1066 വോട്ട് നേടിയപ്പോൾ പ്രദീപ് റായിക്ക് 689 വോട്ട് ലഭിച്ചു. നാലാം തവണയാണ് സിബൽ അസോസിയേഷൻ പ്രസിഡന്റാകുന്നത്.