s

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ആവശ്യം പരിഗണിക്കാതെ സുപ്രീംകോടതി. ഇ.ഡി അറസ്റ്റിനെ ചോദ്യം ചെയ്‌ത് സോറൻ സമർപ്പിച്ച ഹർജി അവധിക്കാല ബെഞ്ച് 21ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ റാഞ്ചിയിലെ ജയിലിലാണ് സോറൻ. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ മറുപടി സമർപ്പിക്കാൻ ഇ.ഡി കൂടുതൽ സമയം ആവശ്യപ്പെട്ടു. സോറന് ഭൂമിതട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നും അറിയിച്ചു. പ്രഥമദ‌ൃഷ്‌ട്യാ ബോദ്ധ്യപ്പെടാതെ ഇടക്കാല ജാമ്യത്തിൽ ഉത്തരവിടാനാകില്ലെന്നും കോടതി പറഞ്ഞു. ഇ.ഡി 20ന് മറുപടി സമ‌ർപ്പിക്കണമെന്നും നിർദ്ദേശിച്ചു.