ന്യൂഡൽഹി : സഹോദരനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻമോഹൻ റെഡ്‌ഡിക്കെതിരെ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് ആന്ധ്രാപ്രദേശ് ഘടകം കോൺഗ്രസ് അദ്ധ്യക്ഷ വൈ.എസ്. ഷർമിളയെ വിലക്കിയ നടപടി സ്റ്റേ ചെയ്‌ത് സുപ്രീംകോടതി. ബന്ധുവായ വൈ.എസ്. വിവേകാനന്ദ റെഡ്‌ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് ഷർമിളയെ കടപ്പ ജില്ലാക്കോടതി വിലക്കിയിരുന്നു. ഏപ്രിൽ 16ന്റെ ഉത്തരവ് ചോദ്യംചെയ്‌ത് ഷർമിള സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഷർമിളയെ കേൾക്കാതെയാണ് ഉത്തരവ് പാസാക്കിയതെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.