ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും നിർണായകമായ റായ്‌ബറേലി അടക്കം 49 മണ്ഡലങ്ങളിൽ ഇന്നലെ നടന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിൽ 57.47 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 370-ാം വകുപ്പ് ഒഴിവാക്കിയ ശേഷമുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജമ്മു കാശ്‌മീരിലെ ബാരാമുള്ളയിൽ റെക്കാഡ് പോളിംഗാണ് നടന്നത്. പോളിംഗ് പൊതുവേ സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
73 ശതമാനം രേഖപ്പെടുത്തിയ പശ്‌ചിമ ബംഗാളിലാണ്കൂടുതൽ പോളിംഗ്. മഹാരാഷ്‌ട്ര കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തി(48.88 ശതമാനം ). മറ്റ് സംസ്ഥാനങ്ങളിലെ പോളിംഗ് ഇങ്ങനെ: ബിഹാർ(52.60%),ബാരാമുള്ള-ജമ്മു കശ്മീർ(54.49%), ജാർഖണ്ഡ്(63%), ഉത്തർപ്രദേശ്(57.79%), ലഡാക്ക് (67.15%). 35 നിയമസഭാ മണ്ഡലങ്ങളിലേക്കും അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്ന ഒഡീഷയിൽ 60.72ശതമാനം പോളിംഗ് രേഖപ്പെടുത്തി.