election

ന്യൂഡൽഹി: 25ന് വോട്ടെടുപ്പ് നടക്കുന്ന ആറാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് സമാപിക്കും. ഡൽഹി, ഹരിയാന അടക്കം ഏഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളും ജമ്മുകാശ്‌മീരിലെ അനന്ത്‌നാഗ് രജൗരി മണ്ഡലവും ഉൾപ്പെടുന്നതാണ് ആറാം ഘട്ടം. ആകെ 889 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലെ വോട്ടിംഗും നടക്കും.

മേയ് ഏഴിന് നടക്കേണ്ടിയിരുന്ന ജമ്മുകാശ്‌മീരിലെ അനന്ത്‌നാഗ്-രജൗരി മണ്ഡലത്തിലെ വോട്ടിംഗ് കണക്‌ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്നാണ് മേയ് 25ലേക്ക് മാറ്റിയത്.

ഡൽഹിയിൽ ബി.ജെ.പിക്കെതിരെ 'ഇന്ത്യ" മുന്നണിയിലെ കോൺഗ്രസും ആംആദ്‌മി പാർട്ടിയും സംയുക്തമായി മത്സരിക്കുന്ന ഏഴ് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ആറാം ഘട്ടത്തിലെ ഹൈലൈറ്റ്‌സ്. ഹരിയാനയിലെ 10 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

മറ്റ് സംസ്ഥാനങ്ങളും ലോക്‌സഭാ മണ്ഡലങ്ങളും

 ഉത്തർപ്രദേശ്-14

 പശ്‌ചിമ ബംഗാൾ-8

 ബിഹാർ-8

 ജാർഖണ്ഡ്-4

 ഒഡീഷ-6