ന്യൂഡൽഹി: ഇന്നത്തെ വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്‌ത് ഡൽഹി സർവകലാശാലയിൽ ചുവരെഴുത്ത്. 'തിരഞ്ഞടുപ്പ് ബഹിഷ്ക്കരിക്കൂ,പുതിയ ജനാധിപത്യത്തിൽ അണിചേരൂ','നക്‌സൽബാരി നീണാൾ വാഴട്ടെ' തുടങ്ങിയവയാണ് എഴുതിയിരുന്നത്. ഇംഗ്ലീഷിലും,ഹിന്ദിയിലുമായിരുന്നു ഗ്രാഫിറ്റികൾ. സ്ഥലത്തെ പൊലീസ് ബാരിക്കേഡുകളിലും ചുവന്ന നിറത്തിൽ ഗ്രാഫിറ്റി തീർത്തു. യുവാക്കളുടെ സംഘടനയെന്ന് അവകാശപ്പെട്ട ഭഗത് സിംഗ് ഛാത്ര ഏക്താ മഞ്ച് ഉത്തരവാദിത്വം ഏറ്റെടുത്തു. ഡൽഹി പൊലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.