k

ന്യൂഡൽഹി: താൻ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാൽ ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുക പശ്ചിമബംഗാളിൽ മമത ബാനർജിയെയും, കേരളത്തിൽ പിണറായി വിജയനെയും, തമിഴ്നാട്ടിൽ എം.കെ. സ്റ്രാലിനെയും ആയിരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ. രാജിവയ്‌ക്കുന്നത് ജനാധിപത്യത്തിന് ഹാനികരമാകും. പ്രതിപക്ഷത്തെ നേതാക്കളുടെ അറസ്റ്റും,സർക്കാരുകളുടെ വീഴലുമാണ് ബി.ജെ.പിയുടെ ആഗ്രഹമെന്നും ഇംഗ്ലീഷ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ കേജ്‌രിവാൾ വ്യക്തമാക്കി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ജയിലിലിട്ടാലും ഡൽഹിയിൽ 70ൽ 70 സീറ്റും നേടും. ജയിലിൽ കിടന്ന് താൻ മത്സരിക്കും. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ബി.ജെ.പിക്കുള്ളിൽ 'പിന്തുട‌ർച്ചാ യുദ്ധം' നടക്കുകയാണ്. തന്റെ പിൻഗാമിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുകയാണെന്നും കേജ്‌രിവാൾ ആവർത്തിച്ചു.