d

ന്യൂഡൽഹി : ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാറിനെ നാലു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തീസ് ഹസാരി കോടതിയാണ് ബിഭവിനെ തീഹാർ ജയിലിലേക്ക് അയച്ചത്. മേയ് 13ന് കേജ്‌രിവാളിന്റെ വസതിയിൽ ബിഭവിന്റെ ആക്രമണത്തിനിരയായെന്നാണ് മലിവാളിന്റെ പരാതി. മുഖത്തടിച്ചെന്നും, തൊഴിച്ചെന്നും ആരോപിച്ചു. കേസിൽ മേയ് 18നാണ് ബിഭവ് അറസ്റ്റിലായത്. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.