e

ന്യൂഡൽഹി: ജമ്മു കാശ്‌മീർ നിയമസഭ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രവ‌ർത്തനങ്ങൾക്ക് ഉടൻ തുടക്കമിടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ജമ്മുകാശ്‌മീരിലെ ജനത അവരുടെ സർക്കാരിനെ അർഹിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രതികരണമാണ് അവിടെ നിന്നുണ്ടായതെന്നും കൂട്ടിച്ചേർത്തു. സുരക്ഷാസന്നാഹം ഒരുക്കുന്നതിൽ അടക്കം പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നില്ല. ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്.