n

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യ അഞ്ചുഘട്ടങ്ങളിലെ മണ്ഡലം തിരിച്ചുള്ള കണക്കും വോട്ടർമാരുടെ എണ്ണവും വോട്ടു ചെയ്‌തവരുടെ കണക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു .ആകെ 50.72 കോടി പൗരന്മാരാണ് വോട്ടു ചെയ്തത്. ഇത് വോട്ടർമാരുടെ 66.39 ശതമാനമാണ് . അസാമിലെ ദ്രൂബി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽപേർ വോട്ട് ചെയ്തത്- 92.08 ശതമാനം. ഏറ്റവും അധികം വോട്ടർമാർ തെലങ്കാനയിലെ മൽക്കജ്ഗിരി മണ്ഡലത്തിലാണ്. 3779596 വോട്ട‌ർമാർ. പോസ്റ്റർ വോട്ടുകൾ കൂടി ചേർക്കുമ്പോൾ മാറ്റം വരും. 48 മണിക്കൂറിനകം ബൂത്തുതിരിച്ചുള്ള വോട്ടുകണക്കു പുറത്തുവിടണമെന്ന പൊതുതാത്പര്യഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായിരുന്നില്ല. അത്തരത്തിൽ കണക്ക് പുറത്തുവിടാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നു.

# കേരളത്തിൽ വടകര ഒന്നാമത്

കേരളത്തിൽ വടകരയാണ് (78.41)​ വോട്ടിംഗ് ശതമാനത്തിൽ ഒന്നാമത്. 1421883 വോട്ടർമാരുള്ളതിൽ 1114950 പേർ വോട്ടു ചെയ്‌തു. കണ്ണൂർ (77.21)​,​ കാസർകോട്(76.04)​ മണ്ഡലങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പത്തനംതിട്ടയിലാണ് കുറവ് പോളിംഗ് - 63.37 ശതമാനം.

മറ്റു മണ്ഡലങ്ങളിൽ

(ശതമാനം)

കോഴിക്കോട് .............................. 75.52

ആലപ്പുഴ.......................................75.05

വയനാട്.........................................73.57

പാലക്കാട്..................................... 73.57

ആലത്തൂർ.................................... 73.42

മലപ്പുറം........................................72.95

തൃശൂർ........................................... 72.90

ചാലക്കുടി......................................71.94

ആറ്റിങ്ങൽ..................................... 69.48

പൊന്നാനി.......................................69.34

എറണാകുളം................................. 68.29

കൊല്ലം.............................................68.15

ഇടുക്കി............................................ 66.55

തിരുവനന്തപുരം............................66.47

മാവേലിക്കര...................................65.95

കോട്ടയം............................................65.61