ന്യൂഡൽഹി: കൊടുംചൂടിൽ വിയർത്തൊലിക്കുന്ന ഡൽഹിയിൽ എ.സിയില്ലാത്തതു കാരണം കേസ് മാറ്റുകയാണ് ദ്വാരകയിലെ ഉപഭോക്തൃ കോടതി. ഒരു കേസ് നവംബറിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവിൽ കോടതിയിലെ ദുരവസ്ഥ രേഖാമൂലം എഴുതി വയ്‌ക്കുകയും ചെയ്‌തു. കോടതിമുറിയിൽ എ.സിയോ, കൂളറോ ഇല്ല. 40 ഡിഗ്രിക്കും മേലേയാണ് താപനില. അസഹനീയമായ ചൂട് കാരണം വിയർത്തൊഴുകുന്നു. വാദംകേൾക്കാനും ബുദ്ധിമുട്ട് നേരിടുന്നു. ടോയ്‌ലെറ്റിലാണെങ്കിൽ വെള്ളവുമില്ല. അതിനാൽ കേസ് മാറ്റുകയാണെന്ന് ഉപഭോക്തൃ തർക്കപരിഹാര ഫോറം വ്യക്തമാക്കി. ഈ വിവരം അധികൃതരുടെ ശ്രദ്ധയിലേക്ക് അയച്ചുകൊടുക്കാനും നിർദ്ദേശിച്ചു.