delhi

ന്യൂഡൽഹി : ഉത്തരേന്ത്യ അസഹനീയമായ ചൂടിൽ ഉരുകുമ്പോൾ ഡൽഹിയിൽ രാജ്യത്തെ റെക്കോർഡ് താപനില - ഇന്നലെ ഡൽഹിയിലെ മുംഗേഷ്‌പൂരിൽ 52.3 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

2016 മേയ് 19ന് രാജസ്ഥാനിലെ ഫലോഡിയിൽ 51 ഡിഗ്രി വരെ താപനില ഉയ‌ർന്നിരുന്നു. അതേസമയം, ഇന്നലെ ഡൽഹിയിലെ ചില മേഖലകളിൽ വേനൽമഴ പെയ്‌തത് ആശ്വാസമായി. ഇന്നു മുതൽ ചൂട് കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.