ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. 2018ൽ മോദിയും കൂട്ടാളികളും ചേർന്ന് വിമാനാപകടം ആസൂത്രണം ചെയ്‌തെന്ന് ആരോപിച്ച് ക്യാപ്‌റ്റൻ ദീപക് കുമാർ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചിരുന്നത്. അപകീർത്തികരവും അടിസ്ഥാനരഹിതവുമായ ആരോപണമാണെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് സച്ചിൻ ദത്ത വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ,ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.