g

ന്യൂഡൽഹി : പാസ്‌പോർട്ടിൽ രണ്ടാനച്ഛന്റെയല്ല, അച്ഛന്റെ പേരു വേണമെന്ന 42കാരന്റെ ആവശ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. പേരുമാറ്റാൻ ആവശ്യമായ നടപടിയെടുക്കാൻ പാസ്‌പോർട്ട് അധികൃതർക്ക് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നിർദ്ദേശം നൽകി. 1982 ജനുവരിയിൽ ഗോവയിലെ പനാജിയിൽ ജനിച്ച സിജി റാക്വയൽ ക്രാൻസ്റ്റൺ ആണ് അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന ഹൈക്കോടതിയെ സമീപിച്ചത്. പനാജി നഗരസഭ നൽകിയ ജനനസർട്ടിഫിക്കറ്റിലും മാമോദീസ സർട്ടിഫിക്കറ്റിലും അച്ഛന്റെ പേരാണുള്ളത്. ഇതിനിടെ, 1986ൽ മാതാപിതാക്കൾ വേർപിരിഞ്ഞു. അമ്മ വേറൊരു വിവാഹം കഴിച്ചു. ബഹ്റൈനിലേക്ക് മാറാൻ പാസ്‌പോർട്ട് എടുത്തപ്പോൾ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് രണ്ടാനച്ഛന്റെ പേരാണ് ചേർത്തത്. എന്നാൽ അതു മാറ്റണമെന്നും അച്ഛന്റെ പേരുതന്നെ വയ്‌ക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ

പാസ്‌പോർട്ട് അധികൃതരും വിദേശകാര്യ മന്ത്രാലയവും അനുകൂല നിലപാടെടുക്കുന്നില്ല എന്നായിരുന്നു പരാതി.