h

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ നടത്തുന്ന ധ്യാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കോൺഗ്രസ് നൽകിയ പരാതിയിൽ ഇടപെടാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. ധ്യാനവുമായി ബന്ധപ്പെട്ട വാർത്തകൾ അച്ചടി, ദൃശ്യമാദ്ധ്യമങ്ങൾ വഴി സംപ്രേക്ഷണം ചെയ്യുന്നത് തടയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ബുധനാഴ്‌ച കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയാണ് നിവേദനം നൽകിയത്. ജൂൺ ഒന്നിന് ശേഷം ധ്യാനം നടത്താൻ മോദിയോട് നിർദ്ദേശിക്കണം. മേയ് 30ന് തന്നെ ധ്യാനം തുടങ്ങണമെന്ന് നിർബന്ധമുണ്ടെങ്കിൽ അതിന്റെ വാർത്തകൾ അച്ചടി, ദൃശ്യ മാദ്ധ്യമങ്ങളിൽ വരുന്നത് തടയണമെന്നുമായിരുന്നു ആവശ്യം. പ്രധാനമന്ത്രിയെ വാർത്താ തലക്കെട്ടുകളിൽ നിറുത്തി വോട്ടർമാരെ അന്യായമായി സ്വാധീനിക്കാനാണ് ധ്യാനമെന്നും കോൺഗ്രസ് ആരോപിച്ചു.