s

ന്യൂഡൽഹി: എൻ.ഡി.എ കേവല ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലെത്തിയാൽ നരേന്ദ്രമോദിയുടെ പ്രധാനമന്ത്രിയായുള്ള സത്യപ്രതിജ്ഞ ഡൽഹി കർത്തവ്യപഥിലെ മൈതാനിയിൽ നടത്താൻ ആലോചന. ഭൂരിപക്ഷമുറപ്പെങ്കിൽ ജൂൺ 9ന് സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് സൂചന.

2014, 2019 വർഷങ്ങളിൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത് രാഷ്‌ട്രപതി അങ്കണത്തിലായിരുന്നു. 2014ൽ മേയ് 16ന് ഫലം വന്ന ശേഷം 26-ാം തിയതിയായിരുന്നു സത്യപ്രതിജ്ഞ. 2019 മേയ് 23ന് ഫല പ്രഖ്യാപനത്തെ തുടർന്ന്

30ന് സത്യപ്രതിജ്ഞ നടത്തി.

രണ്ടാം മോദി സർക്കാർ സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായി പരിഷ്‌കരിച്ച കർത്തവ്യ പഥിൽ(പഴയ രാജ്പഥ്) വേദിയൊരുക്കിയാൽ സത്യപ്രതിജ്ഞ ചടങ്ങിൽ കൂടുതൽ അതിഥികളെ ഉൾക്കൊള്ളിനാകും. ജൂൺ നാലിന് ഫലപ്രഖ്യാപനത്തിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. പുറത്ത് ചടങ്ങ് സംഘടിപ്പിക്കുമ്പോൾ ഡൽഹിയിലെ ചൂടും പരിഗണിക്കേണ്ടി വരും.