ന്യൂഡൽഹി: ബീഹാറിലെ മുംഗേർ മണ്ഡലത്തിൽ റീ പോളിംഗ് നടത്തണമെന്ന ആർ.ജെ.ഡി സ്ഥാനാർത്ഥി അനിത ദേവി മഹ്‌തോയുടെ ആവശ്യത്തിൽ ഇടപെടാതെ സുപ്രീംകോടതി.ജെ.ഡി.യു പ്രവർത്തകർ ബൂത്തുകൾ പിടിച്ചെടുത്തെന്നും,പിന്നോക്ക ജാതിക്കാരായ വോട്ടർമാരെ തടഞ്ഞെന്നുമായിരുന്നു ഹർജി.ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ജസ്റ്രിസുമാരായ സതീഷ് ചന്ദ്ര ശർമ്മ,പ്രസന്ന ബി. വരാലെ എന്നിവരുടെ ബെഞ്ച് നിലപാടെടുത്തു.തുടർന്ന്,ആർ.ജെ.ഡി സ്ഥാനാർത്ഥിയുടെ അഭിഭാഷകൻ ഹർജി പിൻവലിച്ചു. പിന്നാലെ,പാട്ന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.