tv-

കൊച്ചി: പ്രശസ്ത മലയാളി കലാകാരൻ ടി.വി. സന്തോഷിന്റെ വിവിധ മാദ്ധ്യമങ്ങളിലുള്ള കലാസൃഷ്ടികളുടെ സോളോ പ്രദർശനം 'ഹിസ്റ്ററി ലാബ് ആൻഡ് ദി എലജി ഒഫ് വിസെറൽ ഇൻകാന്റേഷൻസ്' ഡർബാർ ഹാൾ കലാകേന്ദ്രത്തിൽ ആരംഭി​ച്ചു. രണ്ട് ഗാലറിയിലായി വുഡ്, ഓയിൽ, വാട്ടർകളർ എന്നീ വിവിധ മാദ്ധ്യമങ്ങളിൽ മുപ്പതോളം ചിത്രങ്ങളും ശില്പങ്ങളും അവതരിപ്പിക്കുന്ന പ്രദർശനം സന്തോഷിന്റെ കേരളത്തിലെ ആദ്യ സോളോ പ്രദർശനമാണ്. വെനീസ്, പ്രാഗ്, വാൻകൂവർ, മോസ്‌കോ, കൊളംബോ, ഹവാന, കൊച്ചി ബിനാലെകളിലും സന്തോഷ് കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണ് ഗാലറി സമയം. പ്രദർശനം 20ന് സമാപിക്കും.