handball

കൊച്ചി: ദക്ഷിണ മേഖലാ അഖിലേന്ത്യാ അന്തർ സർവകലാശാലാ പുരുഷ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പ് 12 വരെ തേവര സേക്രഡ് ഹാർട്ട് കോളേജിൽ നടക്കും. എം.ജി. സർവകലാശാലയാണ് സംഘാടനം. ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പിൽ 83 ടീമുകളും അഖിലേന്ത്യാ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ നാലു മേഖലകളിൽ നിന്നായി യോഗ്യത നേടിയ 16 ടീമുകളായിരിക്കും മാറ്റുരയ്ക്കുക. രണ്ട് ഘട്ടങ്ങളിലായി രണ്ടായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കും. ഇരുന്നൂറോളം ഓഫീഷ്യലുകളെയും നിയോഗിച്ചിട്ടുണ്ട്. അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിൽ കുരുക്ഷേത്ര സർവകലാശാലയും ദക്ഷിണ മേഖലയും ചാമ്പ്യൻഷിപ്പിൽ പെരിയാർ സർവകലാശാലയുമാണ് നിലവിലെ ജേതാക്കൾ.