sndp-
എസ്.എൻ.ഡി.പി യോഗം കുന്നത്തേരി ശാഖയുടെ ഒമ്പതാമത് ഗുരുദേവ പ്രതിഷ്ഠ വാർഷികത്തിൽ ചേർത്തല വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രബോധ തീർത്ഥയുടെ കാർമ്മികത്വത്തിൽ നടന്ന ഗുരുപൂജ.

ആലുവ: എസ്.എൻ.ഡി.പി യോഗം കുന്നത്തേരി ശാഖയുടെ ഒമ്പതാമത് ഗുരുദേവ പ്രതിഷ്ഠ വാർഷികം നടന്നു. ക്ഷേത്ര ചടങ്ങുകൾ, ഗുരുപൂജ, അന്നദാനം, ദീപക്കാഴ്ച, മുഹമ്മ ചാരമംഗലം വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രബോധ തീർത്ഥയുടെ പ്രഭാഷണം എന്നിവ നടന്നു. യോഗത്തിൽ ശാഖ പ്രസിഡന്റ്‌ പി.കെ. വിശ്വനാഥൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ്‌ പി.ആർ. നിർമൽകുമാർ, ശാഖ സെക്രട്ടറി പി.കെ. ബോസ്, വൈസ് പ്രസിഡന്റ്‌ കെ.കെ. ശിവാനന്ദൻ, എൻ.എസ്. മഹേഷ്‌, വനിതാ സംഘം പ്രസിഡന്റ്‌ ഇന്ദിര വിജയൻ എന്നിവർ സംസാരിച്ചു.