ആലുവ: വെളിയത്തുനാട് സഹകരണ ബാങ്ക് സാമൂഹിക സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി 50 ശതമാനം സാമ്പത്തിക സഹായത്താൽ 250 തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. നാഷണൽ എൻ.ജി.ഒ കോൺഫെഡറഷനും ബിൾഡ് ഇന്ത്യ ഗ്രേറ്റർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതി ബദരിനാഥ് ആയുർവേദ ഹോസ്പിറ്റൽ സി.എം.ഒ ഡോ. രജന ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് അദ്ധ്യക്ഷനായി. എൻ.ജി.ഒ ജില്ല സെക്രട്ടറി എ.വി. പ്രസാദ് പദ്ധതി വിശദീകരിച്ചു. 50 ശതമാനം സാമ്പത്തിക സഹായത്തിൽ വിതരണം ചെയ്യുന്ന ലാപ്ടോപ് മൂന്നാം ഘട്ടം, തയ്യൽ മെഷ്യൻ രണ്ടാം ഘട്ടം എന്നിവയുടെ ബുക്കിംഗ് നടന്നു. ബാങ്ക് വികസന സമിതി ചെയർമാൻ എം.കെ. സദാശിവൻ, ഭരണസമിതി അംഗങ്ങളായ റീന പ്രകാശ്, സ്മിത സുരേഷ്, അജിത രാധാകൃഷ്ണൻ, എ.കെ. സന്തോഷ്, ആർ. സുനിൽകുമാർ, വി എം. ചന്ദ്രൻ, പി.പി. രമേശൻ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് പി.ജി. സുജാത എന്നിവർ സംസാരിച്ചു.