കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ 'ക്യാറ്റ്- 2024" മേയ് 10,11,12 തീയതികളിൽ നടക്കും. കേരളത്തിനകത്തും പുറത്തുമായി 97 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്ക് അനുവദിച്ചിട്ടുള്ളത്. അപേക്ഷകർക്ക് പ്രൊഫൈലിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഓരോ ടെസ്റ്റ് കോഡിനും പ്രത്യേക അഡ്മിറ്റ് കാർഡാണ്. ഒന്നിലധികം പ്രോഗ്രാമുകൾക്ക് അപേക്ഷിച്ചവർ അതനുസരിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. വിവരങ്ങൾക്ക്: admissions.cusat.ac.in.
ജിപാറ്റ് ഓൺലൈൻ അപേക്ഷ മേയ് എട്ടുവരെ; പരീക്ഷ ജൂൺ എട്ടിന്
സ്‌കോളർഷിപ്പോടെ എം.ഫാം പഠനത്തിനായുള്ള ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ് -2024) ജൂൺ എട്ടിന് നടക്കും. നാലുവർഷ അംഗീകൃത ഫാർമസി ബിരുദം (ബി.ഫാം) ഉള്ളവർക്ക് അപേക്ഷിക്കാം. പ്രീഫൈനൽ/ഫൈനൽ യോഗ്യതാ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. പരീക്ഷാഫീസ് ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് 3500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി 2500. വിശദ വിവരങ്ങൾക്ക് https://natboard.edu.in.
നീറ്റ് പി.ജി അപേക്ഷ മേയ് ആറുവരെ; പരീക്ഷ ജൂൺ 23ന്
ഇന്ത്യയിൽ മെഡിക്കൽ പി.ജി (എം.ഡി /എം.എസ്/ പി.ജി ഡിപ്ലോമ) കോഴ്‌സുകളിൽ പ്രവേശനത്തിനായുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് പി.ജി -2024) ജൂൺ 23ന്. ഓൺലൈനായി മേയ് 6 വരെ അപേക്ഷ സമർപ്പിക്കാം. എം.ബി.ബി.എസ് ബിരുദവും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമുള്ളവർക്കും അപേക്ഷിക്കാം. 2024 ആഗസ്റ്റ് 15ന് മുമ്പ് ഇന്റേൺഷിപ് പൂർത്തിയാക്കണം.
ഡി.എൻ.ബി, 6 വർഷ ഡോ.എൻ.ബി കോഴ്‌സുകളിലേക്കുള്ള പ്രവേശനവും ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
ഇന്ത്യയൊട്ടാകെ 259 നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.
പരീക്ഷാഫീസ് ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്ക് 3500 രൂപ. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗങ്ങൾക്ക് 2500 രൂപ. വിശദ വിവരങ്ങൾക്ക് https://netboard.edu.in, www.nbe.edu.in.
പ്രസ് ക്ലബ് ജേർണലിസം
കോഴ്സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേർണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കോഴ്സിന് ബിരുദമാണ് യോഗ്യത. കോഴ്സ് ഫീസ് 50,000 രൂപ.അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 28. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷഫോം www.keralapressclub.comലും നേരിട്ടും ലഭിക്കും.അപേക്ഷയോടൊപ്പം 500 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർഫോയിൽ ഉൾപ്പെടുത്തണം. അപേക്ഷകൾ മേയ് 30നകം ijtrivandrum@gmail.comൽ അയയ്ക്കണം.
വിശദവിവരങ്ങൾക്ക് : 9447013335, 0471-2330380
കണ്ടൻസ്ഡ് ജേർണലിസം കോഴ്സ്
ആറു മാസത്തെ കണ്ടൻസ്ഡ് ജേർണലിസം ബിരുദാനന്തര ഡിപ്ലോമ ഈവനിംഗ് കോഴ്സ് പ്രവേശനത്തിന് മേയ് 30നകം അപേക്ഷിക്കണം. യോഗ്യത: ബിരുദം. ഫീസ് 40,000 രൂപ. അപേക്ഷ ഫോം www.keralapressclub.comലും നേരിട്ടും ലഭിക്കും.