മൂവാറ്രുപുഴ: ഹോമിയോ ഡോക്ടർമാരുടെ സംഘടന ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് കേരള ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹോമിയോപ്പതി ചികിത്സയുടെ ഉപജ്ഞാതാവായ ഡോ.ഹനിമാന്റെ ജന്മദിനാചരണം സംഘടിപ്പിച്ചു. ഐ.എച്ച്.കെ ട്രസ്റ്റ് സെക്രട്ടറി ഡോ. ജി. ഏണസ്റ്ര് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. ടി.എച്ച്. ഫൈസൽ, മോഹൻകുമാർ, കെ.ആർ. ദാസൻ, അശ്വിൻപണിക്കർ, രമാദേവി അമ്പാടി എന്നിവർ സംസാരിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി ഡോ. ഷിജുതോമസ് , ഡോ. ഫിലിപ്പ്സൺ ഐപ്പ്, ഡോ. സുമത, ഡോ. പ്രദീക്, ഡോ. വിൽസൻ വർഗീസ് , ഡോ. ഷാജിത സാദിക് എന്നിവരെ തിരഞ്ഞെടുത്തു.