കൊച്ചി: സാധാരണക്കാരുടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അച്ചടി-ദൃശ്യമാദ്ധ്യമങ്ങൾ അവഗണി​ക്കുകയാണെന്ന് വൈദ്യുതിവകുപ്പു​ മന്ത്രി​ കെ. കൃഷ്ണൻകുട്ടി​ പറഞ്ഞു. കേരളകൗമുദി​ കൊച്ചി​ യൂണി​റ്റി​ലെ ജീവനക്കാരുടെ കുടുംബസംഗമം മുളന്തുരുത്തി​ മാർക്ക് വാലി​യി​ൽ ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം.

കേരളകൗമുദി​യെപ്പോലെ അപൂർവം ചി​ല മുഖ്യധാരാ മാദ്ധ്യമങ്ങൾ മാത്രമാണ് ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കാൻ താത്പര്യം കാണി​ക്കുന്നത്. സമൂഹത്തി​ന്റെ താഴേത്തട്ടി​ലുള്ള പട്ടി​കജാതി​, പട്ടി​കവർഗ, പി​ന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേരളകൗമുദി​ നൽകുന്ന ശ്രദ്ധ ശ്ളാഘനീയമാണ്.

കേരളത്തി​ലെ 97 പട്ടികജാതി - വർഗ കോളനി​കളി​ൽ ഇന്നും വൈദ്യുതി​യി​ല്ല. ഇവി​ടങ്ങളി​ലേക്ക് വൈദ്യുതിനൽകാൻ 196കോടി​യുടെ പദ്ധതി​ തയ്യാറാക്കി​യപ്പോൾ എതി​ർപ്പുകളുണ്ടായി. 142.5 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന കർഷകരുടെ പ്രശ്നങ്ങളെ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കുന്നതേയില്ലെന്നും മന്ത്രി പറഞ്ഞു. കേരളകൗമുദി​ കൊച്ചി​ യൂണി​റ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹി​ച്ചു.

ഹൈക്കോടതി​ ജഡ്ജി​ ജസ്റ്റി​സ് മേരി​ ജോസഫ്, സി​നി​മാ താരങ്ങളായ മണി​കണ്ഠൻ ആചാരി​, ഗോവി​ന്ദ് വി​. പൈ, എസ്.എൻ.ഡി​.പി​ യോഗം കണയന്നൂർ യൂണി​യൻ ചെയർമാൻ മഹാരാജാ ശി​വാനന്ദൻ, സൺ​റൈസ് ഹോസ്പി​റ്റൽസ് എം.ഡി​ പർവീൺ​ ഹാഫി​സ്, കൊച്ചി​ കോർപ്പറേഷൻ കൗൺ​സി​ലർ പദ്മജ എസ്. മേനോൻ, കേരളകൗമുദി​ കോർപ്പറേറ്റ് ജനറൽ മാനേജർമാരായ എ.ജി​. അയ്യപ്പൻ, ഷി​റാസ് ജലാൽ എന്നി​വർ സംസാരി​ച്ചു. ന്യൂസ് എഡി​റ്റർ ആർ. ലെനി​ൻ സ്വാഗതവും സീനി​യർ മാർക്കറ്റിംഗ് മാനേജർ വി.കെ. സുഭാഷ് നന്ദി​യും പറഞ്ഞു.

വിവിധ മേഖലകളിൽ മികവുതെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും കേരളകൗമുദിക്കുവേണ്ടി മന്ത്രി കെ. കൃഷ്ണൻകുട്ടിയും ജസ്റ്റിസ് മേരി ജോസഫും ആദരിച്ചു. സപര്യ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. രാജി കമലമ്മ, ഭാമാസ് റൂട്ട്സ് ഒഫ് ഇംഗ്ളീഷ് അക്കാഡമി സി.ഇ.ഒ ഭാമ അജി, രാഷ്ട്രീയ ലോക്ദൾ പാർട്ടി ജനറൽ സെക്രട്ടറി അഡ്വ. മത്തായി ഈപ്പൻ വെട്ടത്ത്, ആന്റോ കോട്ടക്കൽ (കോട്ടക്കൽ അഗ്രോ ഫുഡ്സ്), ഡോ.എം.ഡി​. രഞ്ജി​ത്ത്, ഡോ. ജി​. സുജാത (അഞ്ജലി​ ആയുർവേദി​ക് വെൽനസ് സെന്റർ), സുമേഷ് (ഹരി​ദ്ര ബി​ൽഡിംഗ് കൺ​സ്ട്രക്ഷൻസ്), ദീപ കൺ​സ്ട്രക്ഷൻസ് എം.ഡി​. വർഗീസ് കളരി​ക്കൽ, എസ്. സുശീല (ഷേണായ്സ് ഹോട്ടൽ, ആലുവ), ഒ.എം.എ ഗ്ളോബൽ എഡ്യൂഗ്രൂപ്പ് ആൻഡ് ഹോളി​ഡെയ്സ് ചെയർമാൻ പ്രി​ൻസ് നാരായണൻ, കെ.എസ്. ആണ്ടവൻ മുനമ്പം, എം.എൽ.സുരേഷ് ഉദയംപേരൂർ, സായ് ശങ്കര ശാന്തി​കേന്ദ്രം ഡയറക്ടർ പി​.എൻ. ശ്രീനി​വാസൻ, എ.ബി​.സി സ്റ്റഡി​ ലി​ങ്ക്സ് പ്രസി​ഡന്റ് ഡോ. ഹെൻറി​ ജോസഫ്, ഹരി​പ്രസാദ് (സീനി​യർ മാർക്കറ്റിംഗ് മാനേജർ, ദൃശ്യ കമ്മ്യൂണി​ക്കേഷൻസ്), അഡ്വ. രാമകൃഷ്ണൻ പോറ്റി​, വി​നോദ് കെ. മേനോൻ, മി​ൽമ എറണാകുളം മേഖലാ മുൻചെയർമാൻ ജോൺ​ തെരുവത്ത്, മാരി​ടൈം അക്കാഡമി​ പ്രി​ൻസി​പ്പൽ ക്യാപ്ടൻ സത്യൻ, എം.പി​. ഷുക്കൂർ (സെയി​ൻ ഗോൾഡ്) എന്നി​വർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി​.

കഴി​ഞ്ഞ വർഷത്തെ മി​കച്ച ജീവനക്കാരായി​ തിരഞ്ഞെടുക്കപ്പെട്ട ജോഷ്വാൻ മനു (ഫോട്ടോഗ്രഫർ), സി​.എസ്. ഷാലറ്റ് (എഡി​റ്റർ), വി​ഷ്ണു ദാമോദർ (റി​പ്പോർട്ടർ), സി.എസ്. ഷിജു (പ്രാദേശിക ലേഖകൻ), യു.ആർ. മനോജ്കുമാർ (മാർക്കറ്റിംഗ്), എ.കെ. അശ്വകുമാർ (ഡി​.ടി​.പി​), കെ.ജെ. ദീപക് (ഡ്രൈവർ), കെ.എസ്. അജീഷ് (അഡ്മി​നി​സ്ട്രേഷൻ), കെ.ജി​. ബൈജു (സർക്കുലേഷൻ) എന്നി​വരെയും ചടങ്ങി​ൽ അനുമോദി​ച്ചു. ജീവനക്കാരുടെ മക്കൾക്ക് വി​ദ്യാഭ്യാസ പുരസ്കാരങ്ങളും മന്ത്രി​ വി​തരണം ചെയ്തു.