അങ്കമാലി: ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അങ്കമാലിയിൽ മേയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി. ടി.ബി ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റി അംഗം എം.ജി. അജി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സി.കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ. കെ.കെ. ഷിബു, സി.കെ. സലിംകുമാർ, പി.ജെ. വർഗീസ്, പി.വി. ടോമി, എം. മുകേഷ്, ബെന്നി മൂഞ്ഞേലി, മാത്യൂസ് കോലഞ്ചേരി, മാർട്ടിൻ ബി. മുണ്ടാടൻ, ദേവസിക്കുട്ടി പൈനാടത്ത്, ജിമ്മി ജോർജ്, കെ.പി. ഗോവിന്ദൻ, ഇ.കെ. മുരളി, മനോജ് നാൽപ്പാടൻ, കെ.പി. ജുഗുനു തുടങ്ങിയവർ സംസാരിച്ചു.
ഐ.എൻ.ടി.യു.സി മേയ്ദിന റാലി
ഐ. എൻ. ടി. യു. സി. മൂക്കന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് ദിനം ആഘോഷിച്ചു. എടലക്കാട് ജംഗ്ഷനിൽ സംഘടിപ്പിച്ച മേയ് ദിന സമ്മേളനം യു.ഡി.എഫ് അങ്കമാലി നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബെന്നി ഇക്കാൻ അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു മേയ്ദിന സന്ദേശം നൽകി. കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരായ വി.എ. പോളി, എ.ആർ പ്രഭു, വിവിധ സംഘടന നേതാക്കളായ പ്രവീൺ ഡേവീസ്, പോളി ഇട്ടൂപ്പ്, ഇ.ടി. ബാബു എന്നിവർ പ്രസംഗിച്ചു.