brosaviyo
ബ്രദർ സാവിയോ അറക്കൽ സി.എസ്.റ്റി പ്രൊവിൻഷ്യൽ സുപ്പീരിയർ

അങ്കമാലി: കോൺഗ്രിഗേഷൻ ഓഫ് സെൻറ് തെരേസ് ഓഫ് ലിസ്യൂ (സി.എസ്.റ്റി. ബ്രദേഴ്‌സ്) സന്യാസ സഭയുടെ സേക്രഡ് ഹാർട്ട് പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി ബ്രദർ സാവിയോ അറയ്ക്കലിനെ തിരഞ്ഞെടുത്തു. സഭയുടെ അങ്കമാലിയിലുള്ള ജനറലേറ്ററിൽ നടന്ന നാലാമത് പ്രൊവിൻഷ്യൽ സിനാക്‌സിസിലായിരുന്നു തിരഞ്ഞെടുപ്പ്. പ്രൊവിൻഷ്യൽ കൗൺസിലർമാരായി ബ്രദർ ആന്റണി ആരംപുളിക്കൽ (വികർ പ്രൊവിൻഷ്യൽ), ബ്രദർ മാത്യു മരങ്ങാട്ട് (കൗൺസിലർ ആൻഡ് ഓഡിറ്റർ), ബ്രദർ ഐൻഡ്‌ സന്തോഷ് (കൗൺസിലർ), ബ്രദർ ജോർജ്ജ് കുമ്മിണിത്തോട്ടം (കൗൺസിലർ) എന്നിവരെയും ഫിനാൻസ് ഓഫീസറായി ജോർജ് പെരുമാട്ടിക്കുന്നേലിനെയും തിരഞ്ഞെടുക്കപ്പെട്ടു.