അങ്കമാലി: തുറവൂർ ഗ്രാമ പഞ്ചായത്ത് 68-ാം നമ്പർ അങ്കണവാടി അദ്ധ്യാപിക എം.വി. ത്രേസ്യക്ക് യാത്രയയപ്പ് നൽകി. 24 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. പഞ്ചായത്തംഗം എം.എം പരമേശ്വരൻ മെമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ മനീഷ അദ്ധ്യക്ഷയായി. ചരിത്ര ലൈബ്രറി സെക്രട്ടറി വി.എൻ. വിശ്വംഭരൻ, അങ്കണവാടി അദ്ധ്യാപകരായ ശാന്ത മോഹനൻ, മായ സജീവൻ, അങ്കണവാടി ഹെൽപ്പർ ഷൈജ, ആശാവർക്കർ മോളി പോൾ, അങ്കണവാടി അദ്ധ്യാപിക ഷീജ, അങ്കണവാടി ഹെൽപ്പർ ബീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.