y
അജയൻ

തൃപ്പൂണിത്തുറ: വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച അരലക്ഷംരൂപ വിലമതിക്കുന്ന 123 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ. കൈപ്പട്ടൂർ ഇളംകുളത്തുവീട്ടിൽ കുട്ടപ്പന്റെ മകൻ അജയനാണ് (58) എക്സൈസിന്റെ പിടിയിലായത്.

തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സി. ജീൻസൈമൺ, ഐ.ബി പ്രിവന്റീവ് ഓഫീസർ സി.കെ. മധു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി.എസ്. ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, ദീപു തോമസ്, സജിൽ ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ എസ്. നെസ്ലി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.