അങ്കമാലി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ വടക്കുംഭാഗം കവലയിൽ ആധുനിക രീതിയിലുള്ള ഷോപ്പിങ്ങ് കോംപ്ലക്സിസ് നിർമ്മാണത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറുടെ അനുമതിയായി. രണ്ടു കോടി 93 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. കേരള ഗ്രാമ നഗര ധനകാര്യ വികസന കോർപ്പറേഷന്റെ ധനസഹായത്തോടെയാണ് കെട്ടിട നിർമ്മാണം. വിവിധ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡി.പി.ആർ തയാറാക്കി സംസ്ഥാന ചീഫ് എൻജിനീയർക്ക് സമർപ്പിച്ചത്. ഇലക്ഷൻ പെരുമാറ്റച്ചട്ടം അവസാനിച്ചാലുടൻ തറക്കല്ലിട്ട് കോംപ്ലക്സ് നിർമ്മാണ ടെൻഡർ നടപടി പൂർത്തിയാക്കി തറക്കല്ലിട്ടുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സലകുമാരി,​ വേണു വൈസ് പ്രസിഡണ്ട് ബിനോയ് ഇടശേരി,​ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അൽഫോൻസ,​ ഷാജൻ വാർഡ് മെമ്പർ സൗമിനി ശശീന്ദ്രൻ എന്നിവർ പറഞ്ഞു.