ആലുവ: ആലുവ സെന്റ് സേവ്യേഴ്സ് കോളേജിന്റെ നേതൃത്വത്തിൽ നാലുവർഷ ബിരുദ രീതിയുടെ സവിശേഷതകളെക്കുറിച്ചും കോഴ്സ് തിരഞ്ഞെടുപ്പിനെക്കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. നാളെ ഗൂഗീൾമീറ്റിലൂടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ബിരുദപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. ബിരുദപഠന സമ്പ്രദായത്തിൽ ഈ വർഷം സമൂലമായമാറ്റം വരുന്ന സാഹചര്യത്തിലാണ് ഇത്. പ്രവേശന രീതി, വിഷയം തിരഞ്ഞെടുക്കൽ, ഹോണേഴ്സ് ബിരുദം, മേജർ, മൈനർ കോഴ്സുകൾ, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് എന്നീ വിഷയങ്ങളിലാകും ക്ലാസുകൾ. ഫോൺ: 9446128347.