തൃപ്പൂണിത്തുറ: തെക്കൻ പറവൂർ ജ്ഞാനദായിനി ഗ്രാമീണ വായനശാല സംഘടിപ്പിച്ച വയോജന സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വയോജന വേദിയുടെ ഭാരവാഹികളായി ദാമോദരൻ തോപ്പിൽ (പ്രസിഡന്റ്), ഇ.ജി. പുഷ്പൻ (വൈസ് പ്രസിഡൻ്റ്), ജോർഡി അഗസ്റ്റിൻ (സെക്രട്ടറി), സി.കെ. വേണുഗോപാലൻ (ജോയിന്റ് സെക്രട്ടറി), കെ.എ. ദിവാകരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
വായനശാലാ പ്രസിഡന്റ് എസ്.എ. ഗോപി അദ്ധ്യക്ഷനായി. സെക്രട്ടറി പി.എസ്. ബിജു സ്വാഗതവും, ട്രഷറർ കെ.എസ്.സിനി നന്ദിയും പറഞ്ഞു.