തൃപ്പൂണിത്തുറ: തുളു ബ്രാഹ്മണ യോഗത്തിന്റെ പൊതുയോഗം പ്രസിഡന്റ് ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ നടന്നു. ട്രഷറർ കൃഷ്ണകുമാർ കണക്കുകൾ അവതരിപ്പിച്ചു. 70 വയസ് കഴിഞ്ഞ മുതിർന്ന അംഗങ്ങളായ മുഖ്യ പുരോഹിതൻ നാരായണഭട്ടർ, ശ്രീപൂർണത്രയീശക്ഷേത്രം മുൻമേൽശാന്തി ശ്രീനിവാസൻ, ഫെഡറൽ ബാങ്ക് റിട്ട. സ്റ്റാഫ് കെ.ആർ. ബാലചന്ദ്രൻ എന്നിവരെ ആദരിച്ചു. ക്ഷേത്രത്തിലെ ഓഡിറ്റോറിയം നവീകരണമെന്ന് പൊതുയോഗത്തിൽ തീരുമാനിച്ചു. സെക്രട്ടറി എസ്. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് എച്ച്. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.