kklm
കെ.എച്ച്.ആർ.എ കൂത്താട്ടുകുളം യൂണിറ്റ് ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ നിർവഹിക്കുന്നു

കൂത്താട്ടുകുളം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റ് ഓഫീസ് ഉദ്ഘാടനം കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ നിർവഹിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ആലപ്പാട്ട് ബിൽഡിംഗ്സിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പി.പി. ജോണി അദ്ധ്യക്ഷത വഹിച്ചു. കമാൻഡർ കെ. കുര്യാക്കോസ് സ്മാരക ഹാളിന്റെ സമർപ്പണം നഗരസഭ ചെയർപേഴ്സൺ വിജയാ ശിവൻ നിർവഹിച്ചു.

കെ.എച്ച്.ആർ.എ അംഗങ്ങൾക്കും തൊഴിലാളികൾക്കുമായി ആരംഭിക്കുന്ന കെ.എച്ച്.ആർ.എ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് നിർവഹിച്ചു. ചാരിറ്റി വിതരണ ഉദ്ഘാടനം കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി ടി.കെ. മോഹനൻ, ജില്ലാ സെക്രട്ടറി കെ.ടി. റഹിം, സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ, വി.ടി. ഹരിഹരൻ, അബ്ദുൽ സമദ്,സി.കെ. അനിൽ, കെ. പാർത്ഥസാരഥി, എം.പി. ഷിജു, പീർ മുഹമ്മദ്, രാജീവ്. എൻ.എസ് എന്നിവർ സംസാരിച്ചു.