പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ എയ്ഡഡ് വിഭാഗത്തിൽ മലയാളം, ഇംഗ്ളീഷ്, മാത്തമറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ബയോ കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹിസ്റ്ററി, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി, യൂണിവേഴിസ്റ്റി നിയമ പ്രകാരമുള്ള വിദ്യാഭ്യസ യോഗ്യതയുള്ളവരും ജില്ലാ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം. അപേക്ഷഫോം കോളേജ് വെബ്‌സൈറ്റിൽ (www.snmcollege.ac.in) നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് മെയ് പതിനാലിന് മുമ്പ് കോളേജിൽ ഓഫീസിൽ നേരിട്ട് നൽകണം. ഫോൺ: 0484 2482386.