മരട്: നഗരസഭാപ്രദേശത്ത് നിരന്തരമായി രാത്രിയിലും പകലും മണിക്കൂറുകളോളം അപ്രഖ്യാപിത ലോഡ് ഷെഡ്‌ഡിംഗ് ഏർപ്പെടുത്തി
സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന കെ.എസ്.ഇ.ബി.യുടെ നടപടിക്കെതിരെ മരട് നഗരസഭാ കൗൺസിലർമാർ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. എക്സി. എൻജിനിയറയുടെ അഭാവത്തിൽ സബ് എൻജിനിയർ കെ.എൻ. മനോജുമായി ചർച്ച നടത്തി. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റിനി തോമസ്, ശോഭ ചന്ദ്രൻ, ബേബി പോൾ, ബിനോയ് ജോസഫ് കൗൺസിലർമാരായ പി.ഡി. രാജേഷ്, അജിത നന്ദകുമാർ, സീമ ചന്ദ്രൻ, രേണുക ശിവദാസ്, എ.ജെ. തോമസ്, മോളി ഡെന്നി, പത്മപ്രിയ വിനോദ് തുടങ്ങിയവർ
പങ്കെടുത്തു.