മുംബയ്: ചെമ്പൂർ ശങ്കരാലയം സൻസ്താ ട്രസ്റ്റ് വക അയ്യപ്പക്ഷേത്രത്തിൽ മഹാകുംഭാഭിഷേകത്തിന് ഭക്തിസാന്ദ്രമായ സമാപനം. ആയിരക്കണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ശകതപുരം ശ്രീവിദ്യാപീഠം മഠാധിപതി സ്വാമി ജഗദ്‌ഗുരു ഭദ്രിശങ്കരാചാര്യ ശ്രീവിദ്യാധിനവ ശ്രീ ശ്രീ കൃഷ്ണാനന്ദ തീർത്ഥ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, ശ്രീകാര്യം അഡ്മിനിസ്ട്രേറ്റർ ചന്ദ്രശേഖര മൗലീശ്വരൻ, അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, കേന്ദ്ര ഊർജ വകുപ്പ് ഉപദേഷ്ടാവ് ഡോ.ആർ. ചിദംബരം, പ്രമുഖ വ്യവസായികളായ എസ്. പരമശിവൻ, രമേഷ് അയ്യർ, ശബരിമല മാളികപ്പുറം മേൽശാന്തി സമാജം സെക്രട്ടറി മൈലക്കോടത്ത് റെജികുമാർ നമ്പൂതിരി, ട്രഷറർ എടമന എൻ. ദാമോദരൻ പോറ്റി, അഖില ഭാരതീയ അയ്യപ്പധർമ്മ പ്രചാരസഭ ദേശീയ പ്രസിഡന്റ് അയ്യപ്പദാസ്, പത്മപിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു. കുംഭാഭിഷേക കമ്മിറ്റി ചെയർമാന്മാരായ ഡോ.കെ. സുബ്രഹ്മണ്യൻ, കെ.എസ്. ജയരാമൻ, ശ്രീ ഹരിഹരപുത്ര ഭജൻസമാജ് ട്രസ്റ്റ് പ്രസിഡന്റ് ജയന്ത് ലാപ്സിയ, സെക്രട്ടറി വി. രാമൻ, ട്രഷറർ ജി. വെങ്കിടാചലം, വൈസ് പ്രസിഡന്റ് എം. വെങ്കിടേഷ് എന്നിവർ സംസാരിച്ചു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എൻ. ചന്ദ്രശേഖരൻ, ആർ.എസ്.എസ്. മണി, എൻ.ആർ. രംഗനാഥൻ, എസ്. കൈലാസം, മീര രാമൻ, പ്രേമ സുന്ദരേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ 24നാണ് മഹാകുംഭാഭിഷേക മഹോത്സവം ആരംഭിച്ചത്.