ആലുവ: തുരുത്തുമ്മൽ ശ്രീ വീരഭദ്രകാളി ക്ഷേത്രത്തിൽ നടന്ന ശ്രീമദ് ശിവപുരാണ മഹായജ്ഞം സമാപിച്ചു. വീരഭദ്രകാളി ക്ഷേത്രത്തിൽ ആദ്യമായാണ് ശിവപുരാണ യജ്ഞം സംഘടിപ്പിച്ചത്. വിശേഷാൽ പൂജാചടങ്ങുകൾക്കു ശേഷം ക്ഷേത്ര കടവിൽ അവഭ്രതു സ്നാനത്തിന് ആചാര്യൻ പള്ളിക്കൽ അപ്പുക്കുട്ടൻ, മേൽശാന്തി ബ്രഹ്മശ്രീ ഭഗവത് തിരുമേനി കാർമ്മികത്വം വഹിച്ചു. ആറാട്ട് സദ്യയും നടന്നു.