പറവൂർ: സി.ഐ.ടി.യു - എ.ഐ.ടി.യു.സി സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ മേയ്ദിനറാലിയും സമ്മേളനവും നടത്തി. പി. രാജു ഉദ്ഘാടനം ചെയ്തു. എം.ആർ. ശോഭനൻ അദ്ധ്യക്ഷനായി. പി.എൻ. സന്തോഷ്, കെ.എ. വിദ്യാനന്ദൻ, എം.എൻ. ശിവദാസൻ, മുഹമ്മദ് ആലു, കെ.പി. വിശ്വനാഥൻ, പി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻശിക്ഷൺ സംസ്ഥാനിലും തൊഴിലാളിദിനം ആചരിച്ചു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്ലാസുകൾക്ക് അഡ്വ. ശിവപ്രിയ, അഡ്വ. ഷഹനാസ് എന്നിവർ നേതൃത്വം നൽകി. ജൻ ശിക്ഷൺ പ്രോഗ്രാം ഓഫീസർ സന്ധ്യ ആർ. പണിക്കർ,​ നിരുപമ കിരൺ, എ.ടി. ബൈജു എന്നിവർ സംസാരിച്ചു.