ചോറ്റാനിക്കര :എസ്. എൻ. ഡി.പി യോഗം കെ. ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ
3155-ാം നമ്പർ പാർപ്പാക്കോട്" ശ്രീനാരായണേശ്വരക്ഷേത്രത്തിൽ നടന്ന ഉത്സവാഘോഷങ്ങളുടെ സമാപനം കുറിച്ചുള്ള സാംസ്കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. പി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് വി. കെ. സുരേഷ് ബാബു മുഖ്യപ്രസംഗം നടത്തി. ശാഖാ സെക്രട്ടറി കെ. എൻ. പ്രദീപ് സ്വാഗതം ആശംസിച്ചു.വൈസ് പ്രസിഡന്റ് ഉഷ മോഹനൻ, കുമാരിമോഹനൻഎന്നിവർ പ്രസംഗിച്ചു. രഥ ഘോഷയാത്ര, സമ്പൂർണ പുഷ്പാഭിഷേകം, മഹാപ്രസാദം ഊട്ട് എന്നിവയും നടന്നു. ഉണ്ണിക്കൃഷ്ണൻ ശാന്തിയുടെ നേതൃത്വത്തിൽ വിവിധക്ഷേത്രചടങ്ങുകൾ നടന്നു.