മൂവാറ്റുപുഴ: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി. കച്ചേരിത്താഴത്ത് നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി നെഹ്‌റു പാർക്കിൽ സമാപിച്ചു. പൊതുസമ്മേളനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം.എ. സഹീർ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ബാബു പോൾ, സി.കെ. സോമൻ, ഇ.കെ. സുരേഷ്, സജി ജോർജ്, എം.വി .സുഭാഷ്, പി.എം. ഇബ്രാഹിം , സി.കെ. സത്യൻ എന്നിവർ സംസാരിച്ചു.