തൃപ്പൂണിത്തുറ: ഇരുമ്പനം ഹൈസ്കൂൾ 1983 എസ്.എസ്.എൽ.സി ബാച്ചിന്റെ റീയൂണിയൻ 'നൊസ്റ്റാൾജിയ 1983' പൂർവ്വ അദ്ധ്യാപകർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കൺവീനർ ഷാജി വല്ലയിൽ അദ്ധ്യക്ഷനായി. 1983 ബാച്ചിലെ അംഗങ്ങൾ പങ്കെടുത്ത സ്കൂൾ അസംബ്ലി, വിട്ടു പിരിഞ്ഞ അദ്ധ്യാപകരെയും സഹപാഠികളെയും അനുസ്മരിക്കൽ, അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങായ ഗുരുവന്ദനം, ഇൻസ്റ്റലേഷനുകൾ, ഫോട്ടോ പ്രദർശനം തുടങ്ങിയവ നടന്നു. തുടർന്ന് കൊച്ചിൻ മൻസൂറിന്റെ ഗാനസന്ധ്യ സ്മൃതിലയം അരങ്ങേറി. ജോയിന്റ് കൺവീനർ രാമദാസ്, ട്രഷറർ കെ.എൻ. രഘുനാഥ് എന്നിവർ സംസാരിച്ചു.