y
എസ്.എൻ.ഡി.പി യോഗം പിറവം ശാഖ പെരിങ്ങാമല യൂണിറ്റിന്റെ കുടുംബ സംഗമം ശാഖ സെക്രട്ടറി കെ കെ രാജു ഉദ്ഘാടനം ചെയ്യുന്നു

പിറവം: എസ്.എൻ.ഡി.പി യോഗം പിറവം ശാഖയിലെ പെരിങ്ങാമല കുടുംബയൂണിറ്റിന്റെ കുടുംബ സംഗമം ശാഖാ പ്രസിഡന്റ് കെ.കെ. രാജു ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കാവ്യദളങ്ങൾ സാംസ്കാരിക ഗ്രൂപ്പിന്റെ പുരസ്കാര ജേതാവ് അഭയൻ രാജിനെ ആദരിച്ചു. തങ്കമ്മ റെജി,​ മിനി സ്വരാജ്, രാജീവ് കാവട്ടയിൽ, വി.എൻ. വിജയൻ,​ അജു സ്വരാജ് എന്നിവർ സംസാരിച്ചു.