paruvaram-temple-
പെരുവാരം മഹാദേവ ക്ഷേത്രം

പറവൂർ: പെരുവാരം മഹാദേവ ക്ഷേത്രം മഹോത്സവത്തിന് ഇന്ന്രാ രാത്രി എട്ടിന് ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറും. മഹോത്സവദിനങ്ങളിൽ പുരാണപാരായണം, ഉത്സവബലിദർശനം, ശ്രീബലിഎഴുന്നള്ളിപ്പ്, ദീപക്കാഴ്ച എന്നിവ ഉണ്ടാകും. ഇന്ന് വൈകിട്ട് ആറിന് അഷ്ടപദി, ആറരക്ക് നൃത്തനൃത്യങ്ങൾ, ഏഴരക്ക് നാദസ്വരകച്ചേരി, രാത്രി എട്ടിന് രുദ്രാഞ്ജലി, ഒമ്പതരക്ക് ഭക്തിഗാനമേള, നാളെ രാവിലെ 10ന് ഭഗവത്ഗീത പാരായണം, വൈകിട്ട് 5ന് ഭജൻസന്ധ്യ, 6ന് നൃത്തനൃത്യങ്ങൾ, ഏഴരക്ക് ഭക്തിസംഗീതസന്ധ്യ, രാത്രി 9ന് മേജർസെറ്റ് കഥകളി - കുചേലവൃത്തം, ദക്ഷയാഗം. 5ന് രാവിലെ 9ന് ശിവനന്ദലഹരി പാരായണം, 10ന് പാഠകം, വൈകിട്ട് 5ന് പ്രഭാഷണം, 5.30ന് നൃത്തനൃത്യങ്ങൾ, 6ന് ചാക്യാർകൂത്ത്, ഏഴിന് സംഗീതകച്ചേരി, രാത്രി ഒമ്പതിന് നൃത്തനൃത്യങ്ങൾ, 6ന് രാവിലെ 9ന് നാരായണീയ പാരായണം, വൈകിട്ട് 5.30ന് നൃത്തനൃത്യങ്ങൾ, രാത്രി ഒമ്പതരത്ത് ഭക്തിഗാനമേള, 7ന് വൈകിട്ട് 5ന് സോപാനസംഗീതാർച്ച, 6.30ന് വയലിൻകച്ചേരി, 7ന് ഭക്തഗാനതരംഗിണി, രാത്രി ഒമ്പതിന് നൃത്തനൃത്യങ്ങൾ, 8ന് രാവിലെ എട്ടിന് അക്ഷരശ്ളോകസദസ്, വൈകിട്ട് ആറിന് നൃത്തനൃത്യങ്ങൾ, 6.30ന് സംഗീത സമന്വയം, രാത്രി 8ന് ഡബിൾ തായമ്പക, രാത്രി 9ന് ഭക്തിഗാനമേള, 9ന് രാവിലെ പത്തിന് ഓട്ടൻതുള്ളൽ, വൈകിട്ട് തങ്കക്കോലദർശനം, 5.30ന് സാംസ്കാരിക സമ്മേളനം, 7.30ന് കുറത്തിയാട്ടം, രാത്രി 8.30ന് ഭക്തിഗാനമൃതം ആൻഡ് ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ. 10ന് രാവിലെ 9ന് അക്ഷരശ്ളോകസദസ്, രാത്രി ഒമ്പതരക്ക് സൂപ്പർ ബാലെ - ഇന്ദ്രവല്ലരീയം, മഹോത്സവദിനമായ 11ന് രാവിലെ എട്ടിന് കാഴ്ചശ്രീബലി, പഞ്ചാരിമേളം, 11ന് ആനയൂട്ട്, വൈകിട്ട് 4ന് കാഴ്ചശ്രീബലി, മേജർസെറ്റ് പഞ്ചവാദ്യം, പഞ്ചാരിമേളം, തുടർന്ന് ആകാശവിസ്മയം, രാത്രി ഒമ്പതരക്ക് കഥാപ്രസംഗം- അയോദ്ധ്യയിലെ സൂര്യൻ. തുടർന്ന് മന്നത്തപ്പന് വരവേൽപ്പ്, കൂട്ടിഎഴുന്നള്ളിപ്പ്, പള്ളിവേട്ട. ആറാട്ട് മഹോത്സവദിനമായ 12ന് രാവിലെ പത്തിന് കരോക്കെ ഗാനമേള, 10ന് ആറാട്ട്സദ്യ, വൈകിട്ട് 6ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, രാത്രി 9ന് മെഗാഗാനമേള, പുലർച്ചെ ആറാട്ട്‌വരവ്, പഞ്ചവാദ്യം, പാണ്ടിമേളം തുടർന്ന് ആകാശവിസ്മയം.