haj
കേരള മുസ്ലീം ജമാഅത്ത് മൂവാറ്റുപുഴ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹജ്ജ് പഠന പരിശീലന ക്യാമ്പിൽ എം.പി. അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി ക്ലാസെടുക്കുന്നു

മൂവാറ്റുപുഴ: കേരള മുസ്ലീം ജമാഅത്ത് മൂവാറ്റുപുഴ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം സർക്കാർ - സ്വകാര്യ ഗ്രൂപ്പുകളിൽ ഹജ്ജിന് പോകുന്നവർക്കായി കെ.എം.എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഹജ്ജ് പഠന പരിശീലന ക്യാമ്പ് സൈഫ് റഹ്മാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലീം ജമാഅത്ത് മൂവാറ്റുപുഴ സോൺ പ്രസിഡന്റ് ബഷീർ പെരുമറ്റം അദ്ധ്യക്ഷത വഹിച്ചു. ഷാജഹാൻ സഖാഫി സ്വാഗതം പറഞ്ഞു. ഹജ്ജ് പഠന ക്യാമ്പിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എം.പി. അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി നേതൃത്വം നൽകി.